ഗ്രന്ഥാലയത്തെക്കുറിച്ച്‌

താനൂര്‍ മുനിസിപ്പാലിറ്റിയിലെ കുന്നുംപുറത്ത് കുറച്ച് ചെറുപ്പക്കാര്‍  ഒത്തൊരുമിച്ച് 1963-ല്‍ നവംബര്‍ ഒന്നാം തീയതി പൊതുജനമിത്രം വായനശാല സ്ഥാപിച്ചു.ഇരുളില്‍ പ്രകാശം വിതറുന്ന വഴിവിളക്കുമായാണ്
അവര്‍ രംഗപ്രവേശനം ചെയ്‌തത്.കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്
ഈ പ്രദേശത്തെ വിജ്ഞാനത്തിന്റെ പ്രഭാപൂരം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകൊടുത്ത ശ്രീ. കെ നാരായണന്‍മാസ്റ്ററാണ്
ഇതിന്റെ ഉദ്ഘാടനകര്‍മം നിര്‍‌വഹിച്ചത്.

ഈ കുഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഒരു പത്രം വായിക്കാനോ ദൈനംദിന വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാനോ പുസ്‌തകം വായിച്ച് അറിവ് നേടാനോ ഒരു മാര്‍ഗ്ഗവും അക്കാല‌ത്ത് ഇല്ലായിരുന്നു.ആ കുറവി പരിഹരിക്കാനുള്ള മാര്‍ഗ്ഗം ആലോചിച്ചതിന്റെ ഫലമായി ശ്രീ.പി.ഉണ്ണിനായര്‍
പ്രസിഡന്റ് ശ്രീ.എം ഭാസ്കരന്‍ വൈസ് പ്രസിഡന്റ് ശ്രീ.എ പി ഗോപി സെക്രട്ടറിയുമായി ഒരു താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം
തുടങ്ങി.അന്നത്തെ ഗ്രാമസേവകള്‍  ശ്രീ ഭാസ്കരന്‍ നായര്‍ വായനശാലക്ക്
നാമകരണം ചെയ്തു.

No comments:

Post a Comment